യു.കെ: യുകെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ഇളവ് ആഴ്ചയില്‍ 400 പേര്‍ക്ക് നഴ്‌സിങ് പിന്‍ നമ്പര്‍ ലഭിക്കും

ലണ്ടന്‍: യുകെയിലെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ ഏകദേശം 400 പേര്‍ക്ക് നഴ്സിങ് പിന്‍ നമ്പര്‍ ലഭിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം സപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയര്‍ സാക്ഷ്യ പത്രം വഴി 110 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതു കൂടാതെ 242 എസ്ഐഎഫ്ഇ ഫോമുകള്‍ സാക്ഷ്യപത്രം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളിലെ നഴ്സ് മാനേജര്‍മാര്‍ക്ക് അയച്ചും നല്‍കിയിട്ടുണ്ട്. ഇവരുടെ അപേക്ഷയിലന്മേലുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ മാര്‍ച്ച് 25ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടെ ഏകദേശം നാനൂറില്‍പ്പരം പേര്‍ക്ക് പിന്‍ നമ്പര്‍ ലഭിക്കുക.

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തില്‍ നഴ്സിങ് പഠനം നടത്തിയ യുകെയിലെ കെയറര്‍മാര്‍ക്ക് ഉള്‍പ്പെടെ രജിസ്ട്രേഷന് അപേക്ഷിക്കാന്‍ കഴിയും വിധമായിരുന്നു യുകെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നിബന്ധനകള്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇംഗ്ലീഷ് ഭാഷിയുലുള്ള പ്രാവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന സപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയര്‍ സാക്ഷ്യപത്രം നേടി യുകെയിലെ യോഗ്യതയുള്ള ആയിരക്കണക്കിന് കെയര്‍ അസിസ്റ്റന്റുമമാര്‍ക്ക് നഴ്സുമാരായി ജോലിയില്‍ പ്രവേശിക്കാനാകും. 13 വര്‍ഷമായി കെയററായി വിവിധ ഇടങ്ങളില്‍ ജോലി ചെയ്ത കട്ടപ്പന സ്വദേശിനി ജൂബി റെജിക്ക് ആദ്യമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പിന്‍ നമ്പര്‍ ലഭിച്ചിരുന്നു.

Next Post

ഒമാന്‍: സന്ദര്‍ശക വിസയിലെത്തിയ തൃശൂര്‍ സ്വദേശിനി ഒമാനില്‍ മരിച്ചു

Mon May 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: സന്ദര്‍ശക വിസയിലെത്തിയ തൃശുര്‍ സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍ പള്ളി ജങ്ഷനില്‍ പടിഞാഴറെ വീട്ടില്‍ തസ്നിമോള്‍ (33)ആണ് മസ്കത്തില്‍ മരിച്ചത്. അവധികാലം ആഘോഷിക്കാനായി മസ്കത്തിലുള്ള ഭര്‍തൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പിതാവ്: മനാഫ് കൊല്ലിയില്‍. മാതാവ്: ഖദീജ. ഭര്‍ത്താവ് അബ്ദുല്‍ റഊഫ്. […]

You May Like

Breaking News

error: Content is protected !!