ഒമാന്‍: സന്ദര്‍ശക വിസയിലെത്തിയ തൃശൂര്‍ സ്വദേശിനി ഒമാനില്‍ മരിച്ചു

മസ്കത്ത്: സന്ദര്‍ശക വിസയിലെത്തിയ തൃശുര്‍ സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍ പള്ളി ജങ്ഷനില്‍ പടിഞാഴറെ വീട്ടില്‍ തസ്നിമോള്‍ (33)ആണ് മസ്കത്തില്‍ മരിച്ചത്.

അവധികാലം ആഘോഷിക്കാനായി മസ്കത്തിലുള്ള ഭര്‍തൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

പിതാവ്: മനാഫ് കൊല്ലിയില്‍. മാതാവ്: ഖദീജ. ഭര്‍ത്താവ് അബ്ദുല്‍ റഊഫ്. മക്കള്‍: ഹലീല്‍, ത്വയിബ്, റാബിയ, റാഹില.നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷം

Mon May 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തേക്ക് മാത്രമായി ചുരുക്കി. നിലവില്‍ മൂന്നു വര്‍ഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മതിയായ രേഖകള്‍ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ […]

You May Like

Breaking News

error: Content is protected !!