കുവൈത്ത്: കടലില്‍ തിമിംഗലങ്ങള്‍ എത്തിയതില്‍ സ്ഥിരീകരണമില്ല

കുവൈത്ത് സിറ്റി: കുവൈത്ത് കടലിലേക്ക് തിമിംഗലങ്ങള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസിലെ ഫിഷറീസ് സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊഹ്‌സെന്‍ അല്‍ മുതൈരി ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖാറൂഹ് ദ്വീപിനു സമീപം രണ്ടു തിമിംഗലങ്ങളെ കണ്ടതായി വിഡിയോ പ്രചരിക്കുന്നുണ്ട്.

തിമിംഗലങ്ങളെ സാന്നിധ്യം കണ്ടെത്താന്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്താനും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ മുതൈരി പറഞ്ഞു.

കുവൈത്ത് യൂനിവേഴ്സിറ്റി, റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയണ്‍മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയവരുമായും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനവും നടക്കുന്നുണ്ട്. തിമിംഗലങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് തടയാന്‍, അവയെ അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Next Post

യു.കെ: വൈകുന്നേരം എല്ലാവരും വൈദ്യുതി ഉപയോഗിക്കുന്ന സമയത്ത് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാതിരുന്നാല്‍ സമ്മാനം യുകെയില്‍ ഗ്രിഡ് എമര്‍ജന്‍സി

Mon Jan 23 , 2023
Share on Facebook Tweet it Pin it Email സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍ വന്നു. പീക്ക് സമയങ്ങളില്‍ ഡിഷ് വാഷര്‍ പോലുള്ളവ ഉപയോഗിക്കാതെ, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുന്ന പങ്കെടുക്കുന്ന വീടുകള്‍ക്കാണ് പണം നല്‍കുക. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്. വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി […]

You May Like

Breaking News

error: Content is protected !!