യു.കെ: വൈകുന്നേരം എല്ലാവരും വൈദ്യുതി ഉപയോഗിക്കുന്ന സമയത്ത് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാതിരുന്നാല്‍ സമ്മാനം യുകെയില്‍ ഗ്രിഡ് എമര്‍ജന്‍സി

സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍ വന്നു. പീക്ക് സമയങ്ങളില്‍ ഡിഷ് വാഷര്‍ പോലുള്ളവ ഉപയോഗിക്കാതെ, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുന്ന പങ്കെടുക്കുന്ന വീടുകള്‍ക്കാണ് പണം നല്‍കുക. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്.

വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 6 വരെയാണ് നാഷണല്‍ ഗ്രിഡ് ഡിമാന്‍ഡ് ഫ്ളെക്സിബിലിറ്റി സര്‍വ്വീസ് നടത്തുക.

എന്നാല്‍ എനര്‍ജി വിതരണത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്ന് ഇഎസ്ഒ പറഞ്ഞു. പീക്ക് സമയങ്ങളില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌കീം. വിന്ററില്‍ പവര്‍കട്ട് പോലുള്ള പ്രശ്നങ്ങളിലേക്ക് പോകാതെ തടയുകയാണ് ഉദ്ദേശം.

യുകെയിലെ 26 എനര്‍ജി സപ്ലൈയഴ്സാണ് ഡിഎഫ്എസ് സ്‌കീമില്‍ പങ്കെടുക്കുന്നത്. സ്‌കീമില്‍ പങ്കാളിയാകാന്‍ ഒപ്പുവെയ്ക്കുന്ന ഭവനങ്ങള്‍ക്ക് പീക്ക് സമയങ്ങളില്‍ ലാഭിക്കുന്ന ഓരോ യൂണിറ്റിനും 3 പൗണ്ടിന് അടുത്ത് ലഭിക്കും.

Next Post

ഒമാന്‍: ഒമാനില്‍ സിനിമ തിയറ്ററുകളുടെ വരുമാനം 20 ലക്ഷം റിയാലായി വര്‍ധിച്ചു

Tue Jan 24 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ല്‍ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകള്‍. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാല്‍ ആണ്. 2020ല്‍ ഇത് 7,245 റിയാല്‍ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വര്‍ധിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍, 7,20,000 റിയാലിന്‍റെ വര്‍ധനയാണ് വന്നത്. […]

You May Like

Breaking News

error: Content is protected !!