ഒമാന്‍: പ്രവാസികള്‍ കേരള സമ്ബദ്ഘടനയുടെ നട്ടെല്ല് -രമ്യ ഹരിദാസ് എം.പി

മസ്‌കത്ത്: കേരളത്തിന്റെ സമ്ബദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാന്‍ ഒ.ഐ.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ലമെന്റിനകത്തും പുറത്തും സാധാരണക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് ജേതാവായ കുമ്ബളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം അനുമോദിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ.ഐ.സി.സിയുടെ ദേശീയ, റീജനല്‍, ഏരിയ കമ്മിറ്റികളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

സലീം മുതുവമ്മേല്‍, റെജി തോമസ്, മാത്യു മെഴുവേലി, ബിനീഷ് മുരളി, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീര്‍ ആനക്കയം, റിസ്വിന്‍, റെജി പുനലൂര്‍, മറിയാമ്മ തോമസ്, അബ്ദുല്‍ കരീം, റെജി ഇടിക്കുള, സജി ചങ്ങനാശ്ശേരി, വൈ. ജോണ്‍സന്‍, അജോ കട്ടപ്പന, മോനിഷ്, ദിനു, അജ്മല്‍ കരുനാഗപ്പള്ളി, സത്താര്‍, ഹരിലാല്‍, ഷാനവാസ്, സിറാജ്, റിലിന്‍ മാത്യു, കിഫില്‍, വനിതവിഭാഗം നേതാക്കളായ ബീനാ രാധാകൃഷ്ണന്‍, മുംതാസ്, ഫാത്തിമ മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും മുഹമ്മദ് കുട്ടി ഇടക്കുന്നം നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

Mon Mar 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍‍ […]

You May Like

Breaking News

error: Content is protected !!