കുവൈത്ത്: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താനും അവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Next Post

യു.കെ: എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ലളിതമാക്കി

Mon Mar 6 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജിപി പ്രാക്ടീസില്‍ ആദ്യ തവണ തന്നെ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് നല്‍കുകയോ, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുകയോ വേണമെന്നാണ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന.രാവിലെ 8 മണിക്ക് ദിവസേന രോഗികള്‍ക്ക് നടത്തേണ്ടി വരുന്ന ബുക്കിംഗ് നെട്ടോട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നടപടി. ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞാല്‍ തൊട്ടടുത്ത […]

You May Like

Breaking News

error: Content is protected !!