യു.കെ: യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയുടെ നിരക്ക് വര്‍ധിച്ചു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്ക് ചാര്‍ജും ഉയര്‍ന്നു

ഇമിഗ്രേഷന്‍, നാഷനാലിറ്റി സര്‍വീസുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വര്‍ക്ക് വീസകളുടെയും സന്ദര്‍ശന വീസകളുടെയും ഫീസില്‍ 15% വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന വീസകള്‍, സ്റ്റഡി വീസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ചാര്‍ജിലും കുറഞ്ഞത് 20% വര്‍ധനവാണ് നിലവില്‍ വന്നത്.

മിക്ക എന്‍ട്രി ക്ലിയറന്‍സ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയില്‍ തുടരുന്നതിനുള്ള പ്രത്യേക അപേക്ഷകളെയും വര്‍ധന ബാധിക്കും . സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, പഠനത്തിനുള്ള സ്വീകാര്യത സ്ഥിരീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളും വര്‍ധിപ്പിച്ചു.

നഴ്സുമാര്‍ ഡോക്ടര്‍മാര്‍ കെയറര്‍മാര്‍ അടക്കമുള്ള ആരോഗ്യമേഖലയിലെ തസ്തികകളുടെ വീസ ഫീസുകളില്‍ വന്നിട്ടുള്ള വര്‍ധന ഇന്ത്യക്കാരെയാണ് കൂടുതലായി ബാധിക്കുക. യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പള വര്‍ധനവിനും എന്‍എച്ച്എസ് നവീകരണത്തിനും തുക കണ്ടെത്തുകയാണ് ഇമിഗ്രേഷന്‍ അടക്കമുള്ള വീസ ഫീസ് വര്‍ധന കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹെല്‍ത്ത്, കെയര്‍ വീസകള്‍, ബ്രിട്ടിഷ് പൗരത്വത്തിനുള്ള അപേക്ഷകള്‍, ആറ് മാസം, രണ്ട് വര്‍ഷം, അഞ്ച് വര്‍ഷം, പത്ത് വര്‍ഷം എന്നിങ്ങനെ നീളുന്ന സന്ദര്‍ശക വീസകള്‍ക്കുള്ള ഫീസ് എന്നിവ ഉള്‍പ്പെടെ വിവിധ വീസ വിഭാഗങ്ങള്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാണ്.

ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വീസയുടെ ഫീസ് 115 പൗണ്ട് ആയി ഉയരും. 15 പൗണ്ടിന്റെ വര്‍ധനവാണ് വരിക. വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ അപേക്ഷാഫീസ് 363 ല്‍ നിന്നും 490 പൗണ്ട് ആയി വര്‍ധിക്കും. ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് വീസ അപേക്ഷകര്‍ 127 പൗണ്ടാണ് കൂടുതലായി നല്‍കേണ്ടി വരിക. വിവിധ സ്‌കില്‍ഡ് വര്‍ക്ക് വീസ ഫീസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 3 വര്‍ഷം വരെ കാലാവധിയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസകളുടെ യുകെയില്‍ നിന്നുള്ള ചാര്‍ജുകള്‍ 719 പൗണ്ടില്‍ നിന്ന് 827 പൗണ്ടായി വര്‍ധിച്ചു. വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ വീസ ചാര്‍ജ് 625 പൗണ്ടില്‍ നിന്ന് 719 പൗണ്ടായി വര്‍ധിച്ചു. സ്‌കില്‍ഡ് വര്‍ക്ക് വീസ 3 വര്‍ഷത്തില്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് 1,423 പൗണ്ടിന്റെ സ്ഥാനത്ത് 1,500 പൗണ്ട് അടയ്ക്കണം. വിദേശത്തുള്ള അപേക്ഷകര്‍ 1,235 ന് പകരം 1,420 പൗണ്ടാണ് അടയ്ക്കേണ്ടത്.

Next Post

ഒമാന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച്‌ ഒമാൻ

Sat Oct 7 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ സാമൂഹിക വികസന മന്ത്രാലയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഉദാരമായി സംഭാവന ചെയ്യുക എന്ന അര്‍ത്ഥം വരുന്ന “ജൂദ്” എന്ന പേരിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ജീവകാരുണ്യ സംഭാവനകള്‍ സുഗമമാക്കുന്നതിനും സന്നദ്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ പേയ്‌മെന്റ് ചാനലുകളിലൂടെ ഇലക്‌ട്രോണിക് സംഭാവനകള്‍ നല്‍കുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ […]

You May Like

Breaking News

error: Content is protected !!