കുവൈത്ത്: ആറുമാസത്തിലേറെ പുറത്തു കഴിയുന്നവരുടെ വിസ റദ്ദാക്കുന്ന നടപടി നിലവില്‍ വന്നു

ആറുമാസത്തിലേറെ കുവൈത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവില്‍ വന്നു. ഇതോടെ അയ്യായിരത്തോളം പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖ പുതുക്കാന്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷകളാണ് തള്ളിയത്.

കുവൈത്ത് റസിഡന്‍സി നിയമപ്രകാരം പ്രവാസികള്‍ ആറു മാസത്തിലധികം തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകും. കോവിഡ് സാഹചര്യത്തില്‍ ഇതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞതോടെ നിയമം പുനസഥാപിച്ചു. ഘട്ടങ്ങളായി വിവിധ വിസകളിലുള്ളവര്‍ക്ക് രാജ്യത്ത് തിരിച്ചെത്താന്‍ സമയവും നല്‍കി. ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേരത്തെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.

18ാം നമ്ബര്‍ വിസയിലുള്ളവര്‍ക്ക് 2022 ഒക്ടോബര്‍ 31നും, മറ്റു വിസകളിലുള്ളവര്‍ക്ക് ഈ വര്‍ഷം ജനുവരി 31നുമായിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന സമയം. ആറുമാസമായി പുറത്തുള്ളവര്‍ ജനുവരി 31നകം തിരികെ എത്തിയില്ലെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്വയമേവ റദ്ദാകുമെന്നും, മറ്റൊരു അവസരം നല്‍കില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താമസ രേഖ റദ്ദായാല്‍ പുതിയ വിസയില്‍ മാത്രമേ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.

Next Post

യു.കെ: അധികസമയം ജോലി ചെയ്തു - യുകെയില്‍ മലയാളി വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

Tue Mar 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ […]

You May Like

Breaking News

error: Content is protected !!