ഒമാന്‍: കെജ്രിവാളിന്റെ അറസ്റ്റ് ഫാഷിസ്റ്റ് അജണ്ട -പ്രവാസി വെല്‍ഫെയര്‍ സലാല

സലാല: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച്‌ അറസ്റ്റു ചെയ്ത നടപടി ജനാധിപത്യത്തെ കുഴിച്ചുമൂടി സമഗ്രാധിപത്യ ഭരണം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് പ്രവാസി വെല്‍ഫെയർ സലാല പ്രസ്താവനയില്‍ പറഞ്ഞു.

ജനഹിതങ്ങള്‍ക്ക് വില നല്‍കാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിലക്കെടുത്തും വഴങ്ങാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് അറസ്റ്റ്.

തിരുവായ്ക്ക് എതിർവായില്ലാത്ത രാജഭരണം സ്വപ്നം കാണുന്ന സംഘ്പരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. സമാധാനപൂർണമായ ജീവിതം സാധ്യമാകുന്നതിന് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കണമെന്നും സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ അപരവത്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയാണ് സി.എ.എയിലൂടെ ബി.ജെ.പി മുന്നണി നടപ്പില്‍ വരുത്തുന്നതെന്നും രാജ്യത്തെ ശിഥിലപ്പെടുത്തുന്ന ഈ നിയമം ഉടൻതന്നെ പിൻവലിക്കണമെന്നും പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറിമാരായ സജീബ് ജലാല്‍, തസ്റീന ഗഫൂർ, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിത, കെ. സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Next Post

കുവൈത്ത്: ഫ്രന്‍റ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്‌താര്‍

Mon Mar 25 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫ്രന്‍റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്‌താർ സംഗമം സാല്‍മിയ ഇന്ത്യൻ മോഡല്‍ സ്കൂളില്‍ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്‍റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എകരൂല്‍ ഇഫ്‌താർ സന്ദേശം നല്‍കി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനില്‍ കേളോത്ത്, […]

You May Like

Breaking News

error: Content is protected !!