യു.കെ: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് കുടിയേറിയ 116 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്

ഇഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുടിയേറിയ കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 14 മാസത്തിനിടെയാണ് കുട്ടികളെ കാണാതായത്. 2021 ജൂലൈക്കും 2022 ഓഗസ്റ്റിനും ഇടയില്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക ഹോട്ടലുകളില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് ഇത്രയധികം കുട്ടികളെ കാണാതായതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അഭയാര്‍ത്ഥികളായി എത്തുന്ന കുട്ടികളെ താമസിപ്പിക്കാന്‍ മതിയായ താമസസൗകര്യമില്ലെന്ന് കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളിലാണ് കുട്ടികള്‍ താമസിക്കുന്നത്.

2021 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെ യുകെയിലെത്തിയ 1,606 കുട്ടികളെയാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ 14 മാസത്തിനിടെ 18 വയസോ അതില്‍ താഴെയോ പ്രായമുള്ള 181 കുട്ടികളെ കാണാതായതായി കണ്ടെത്തി. കാണാതായവരില്‍ 65 പേരെ പിന്നീട് കണ്ടെത്തി. കാണാതായ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചാരിറ്റി ഇസിപാറ്റ് യുകെ ചീഫ് എക്സിക്യൂട്ടീവ് പട്രീഷ്യ ഡെര്‍ പറഞ്ഞു.

കാണാതായ കുട്ടികളില്‍ ചിലര്‍ മനുഷ്യക്കടത്തുകാരുടെ കൈകളില്‍ വീഴുമെന്ന് ഭയപ്പെടുന്നതായി ഒരു ലോറിയുടെ പിറകില്‍ കയറി സുഡാനില്‍ നിന്ന് ബ്രിട്ടനില്‍ അഭയം തേടിയ പതിനേഴുകാരന്‍ റിഷാന്‍ സെഗ പറഞ്ഞു. കടല്‍ വഴിയുള്ള അപകടകരമായ കുടിയേറ്റത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ എത്തിചേരുന്ന കുട്ടികളെ ഹോട്ടലില്‍ എത്തിച്ച്‌ 15 ദിവസത്തിനുള്ളില്‍ ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതിനായി ഓരോ കുട്ടിക്കും 6,000 യൂറോ വീതം അനുവദിക്കും. കുട്ടികളെ കാണാതായത് ഗൗരവമേറിയ കാര്യമാണ്. കുട്ടികളെ കണ്ടെത്താനും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും പൊലീസും പ്രാദേശിക അധികാരികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 597 പേരെ താമസിപ്പിച്ചതായും ഒറ്റയ്ക്കുള്ള കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.

Next Post

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് ഓണാഘോഷം നടത്തി

Fri Oct 14 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് (കെഡിഎകെ) ഓണാഘോഷം അബ്ബാസിയ ഹൈഡെന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തി. പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ.അമീര്‍ അഹമ്മദ് ഉത്‌ഘാടനം ചെയ്തു.അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ അജിത് പണിക്കര്‍, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്‌ണന്‍ മോഹന്‍, ഹാരോള്‍ഡ്‌ മാത്യു, […]

You May Like

Breaking News

error: Content is protected !!