കുവൈത്ത്: കെ.ആര്‍.സി.എസ് സഹായങ്ങള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) ഗസ്സയില്‍ പുതപ്പുകളും ടെന്‍റുകളും അടങ്ങുന്ന ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു.

ഈജിപ്തിലെ അല്‍ അരിഷില്‍നിന്ന് എത്തിയ പുതിയ ബാച്ച്‌ സഹായങ്ങളാണ് വിതരണം ചെയ്തത്.

ഗസ്സയിലെ കുവൈത്ത് ഹോസ്പിറ്റല്‍, റഫ നഗരത്തിലെ ഷെല്‍ട്ടറുകള്‍ എന്നിവിടങ്ങളില്‍ പുതപ്പുകളും ടെന്‍റുകളും വിതരണം ചെയ്തതായി സന്നദ്ധ സംഘടന തലവൻ അഹ്മദ് അബുദിയെ പറഞ്ഞു. മോശം കാലാവസ്ഥയും ഇസ്രായേല്‍ അധിനിവേശ ആക്രമണവും തുടരുന്ന ഈ സമയത്ത് സഹായം നിര്‍ണായകമാണെന്നും അബുദിയെ കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ സഹായത്തിന്‍റെ 90 ശതമാനവും ഗസ്സയില്‍ വിജയകരമായി എത്തിയതായി കെ.ആര്‍.സി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഒക്‌ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതുമുതല്‍ ഗസ്സയിലേക്ക് കുവൈത്ത് മാനുഷിക എയര്‍ ബ്രിഡ്ജ് വഴി ദുരിതാശ്വാസ സഹായം അയക്കുന്നുണ്ട്. അതേസമയം, ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയത് സഹായവിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Next Post

യു.കെ: പുതിയ കുടിയേറ്റ നിയമം തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്ക്

Thu Dec 7 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നിയമഭേദഗതികള്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ഏറ്റവും പുതിയതായി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വിസയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം.ഇതനുസരിച്ച് 2024 ഏപ്രില്‍ മുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയില്‍ കൂടെ കൂട്ടാനാകില്ല. ഇതിനുപുറമെ, വിദേശികള്‍ക്ക് യു.കെ വിസ ലഭിക്കാനുള്ള കുറഞ്ഞ […]

You May Like

Breaking News

error: Content is protected !!