ഒമാൻ: സേവ് ഒ.ഐ.സി.സി. ഒമാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: സേവ് ഒ.ഐ.സി.സി. ഒമാൻ, ഒമാനിലെ ബോഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. വേനല്‍ അവധിയും ഉയര്‍ന്ന അന്തരീക്ഷ താപനിലയും ഒമാനിലെ രക്തദാതാക്കളുടെ എണ്ണത്തില്‍ കുറവ് വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ക്യാമ്ബ് സംഘടിപ്പിക്കുക വഴി കൂടുതല്‍ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയാണ് സേവ് ഒ.ഐ.സി.സി. ഒമാൻ ലക്ഷ്യമിടുന്നത്. എല്ലാ ആറുമാസത്തിലൊരിക്കലും ഇത്തരത്തില്‍ ക്യാമ്ബ് സംഘടിപ്പിക്കുന്നുണ്ടെന്ന് സേവ് ഒ.ഐ.സി.സി. ഒമാൻ പ്രസിഡന്റ് അനീഷ് കടവില്‍ പറഞ്ഞു. അനീഷ് കടവില്‍, ജനറല്‍ സെക്രട്ടറി ജിജോ കടന്തോട്ട്, ട്രഷറര്‍ സതീഷ് പട്ടുവം തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കി.

Next Post

ഒമാന്‍: സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ

Wed Aug 16 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ മുതലായവ വില്‍ക്കുകയും, വാങ്ങുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും 5000 റിയാലിന് മുകളില്‍ മൂല്യമുള്ള വാണിജ്യ ഇടപാടുകള്‍ക്കായി […]

You May Like

Breaking News

error: Content is protected !!