യു.കെ: ബക്കിംഗ്ഹാം കൊട്ടാരത്തില്‍ പുതിയതായി ഓരോ സൈനികന്‍ നിയമിക്കപ്പെടുമ്പോഴും ഒരു കരടി കൊല്ലപ്പെടും

രാജ്ഞിയുടെ കാവല്‍ഭടന്മാര്‍ എന്നാണ് ബ്രിട്ടണിലെ സുരക്ഷാ സൈനികര്‍ അറിയപ്പെടുന്നത്. ബക്കിംഗ്‌ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട് പല ചടങ്ങുകളിലും ചുവന്ന കോട്ടും കറുത്ത വലിയ തൊപ്പിയും ധരിച്ച ഇവരെ കാണാന്‍ കഴിയും.

ആ നീളമുള്ള കറുത്ത തൊപ്പി തന്നെയാണ് ഈ ഭടന്മാരുടെ ഏറ്റവും വലിയ പ്രത്യേകത. അടുത്തിടെ അന്തരിച്ച ബ്രിട്ടന്റെ രാ‌ജ്ഞി എലിസബത്തിന്റെ സംസ്‌കാര ചടങ്ങുകളിലും പലരുടെയും ശ്രദ്ധാകേന്ദ്രമായത് ഈ കാവല്‍ഭടന്മാരുടെ ‘പ്രത്യേകതയുള്ള തൊപ്പി’യാണ്.

എന്നാല്‍ ആയിരക്കണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് അലങ്കാരവസ്തുവായി ബ്രിട്ടണിലെ സൈനികര്‍ ധരിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? കരടികളുടെ രോമത്തില്‍ നിന്നാണ് ഈ തൊപ്പികള്‍ ഉണ്ടാക്കുന്നത്. അതിനായി വര്‍ഷംതോറും നൂറുകണക്കിന് കരടികളെയാണ് ബ്രിട്ടണില്‍ കൊന്നൊടുക്കുന്നത്.

കനേഡിയന്‍ കറുത്ത കരടികളുടെ രോമമാണ് ഇത്തരത്തിലുള്ള തൊപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എല്ലാ പട്ടാളക്കാരും ഒരേതരത്തിലുള്ള തൊപ്പികളല്ല ധരിക്കുന്നത്. സാധാരണ സൈനികര്‍ കറുത്ത കരടികളുടെ രോമം കൊണ്ടുണ്ടാക്കുന്ന തൊപ്പികള്‍ ഉപയോഗിക്കുമ്ബോള്‍, ഉയര്‍ന്ന റാങ്കിലുള്ളവര്‍ തവിട്ട് നിറമുള്ളവയുടെ രോമം ഉപയോഗിച്ചുള്ള തൊപ്പികളാകും ധരിക്കുക. പതിനേഴാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടീഷ് സൈനികര്‍ കരടിത്തൊപ്പി ധരിച്ചു തുടങ്ങിയതെന്നാണ് നിഗമനം. 650 ഡോളര്‍ വിലവരുന്നതാണ് ഓരോ തൊപ്പിയും.

ഇതിനോടകം തന്നെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വലിയ വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നുകഴിഞ്ഞു. ഒരു തൊപ്പി നിര്‍മ്മിക്കാന്‍ ഒരു കരടിയുടെ ജീവനാണ് നിര്‍ദാക്ഷിണ്യം എടുക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ മൃഗസംരക്ഷണപ്രവര്‍ത്തകര്‍ വാദിക്കുന്നു. ബ്രിട്ടണിലെ പുതിയ രാജാവ് ചാള്‍സ് മൂന്നാമന്‍ ഇത്തരം ആചാരങ്ങള്‍ക്ക് അന്ത്യം കുറിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Next Post

യു.കെ: സാമ്പത്തിക മേഖലയില്‍ ബ്രിട്ടന് വന്‍ തിരിച്ചടി മൂഡീസ് റേറ്റിംഗില്‍ 'സ്ഥിര'ത്തില്‍ നിന്ന് 'നെഗറ്റീവായി' തരംതാഴ്‌ത്തി

Sun Oct 23 , 2022
Share on Facebook Tweet it Pin it Email രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബ്രിട്ടന് സാമ്ബത്തിക മേഖലയിലും തിരിച്ചടിയായി അന്താരാഷ്‌ട്ര ഏജന്‍സിയായ മൂഡീസിന്റെ റേറ്റിംഗ്. മൂഡീസ് വെള്ളിയാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ റേറ്റിംഗില്‍ ‘സ്ഥിര’ത്തില്‍ നിന്ന് ‘നെഗറ്റീവായി’ തരംതാഴ്‌ത്തി. രാഷ്‌ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണില്‍ ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും വലിയ തിരിച്ചടിയാണ്. മൂഡീസിന്റെ അവലോകനത്തില്‍ ദുര്‍ബലമായ വളര്‍ച്ചാ സാധ്യതകളാണ് യുകെയില്‍ നിലനില്‍ക്കുന്നത്. മൂഡീസ് യുണൈറ്റഡ് കിംഗ്ഡത്തിനായുള്ള പരമാധികാര റേറ്റിംഗ് […]

You May Like

Breaking News

error: Content is protected !!