കുവൈത്ത്: ‘പലസ്തീന്‍, യുക്രെയ്ന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം’ കുവൈത്ത്

കുവൈത്ത് സിറ്റി: ലോകരാജ്യങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ച്‌ പലസ്തീന്‍, യുക്രെയ്ന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കുവൈത്ത്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുള്ള അല്‍ ജാബിര്‍ അസ്സബാഹാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഞ്ചാമത് മ്യൂണിച്ച്‌ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീന്‍ ജനതക്കുനേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുന്നത് തുടരുകയാണ്. ജറുസേലമിലെ പാലസ്തീന്‍ ജനതയുടെ ആരാധാനാലയങ്ങളും ഇസ്രായേല്‍ ആക്രമിക്കുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറെ ആശങ്കയാണുയര്‍ത്തുന്നതെന്ന് സലീം അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍, യുക്രെയ്ന്‍ വിഷയങ്ങളില്‍ പ്രായോഗിക പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകസമാധാനം സ്ഥാപിക്കുന്നതില്‍ സംഭാഷണങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും കുവൈത്ത് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംഭാഷണത്തിലൂടെ തര്‍ക്കങ്ങളും പ്രതിസന്ധികളും പരിഹരിച്ച്‌ സമാധാനം സ്ഥാപിക്കണമെന്നും കുവൈത്ത് അദ്ദേഹം ആവശ്യപ്പെട്ടു.

മ്യൂണിച്ച്‌ സമ്മേളനത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി വിവിധ രാഷ്ട്ര നേതാക്കളും നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമായി.

Next Post

യു.കെ: യുകെയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ഫെബ്രുവരി 21 ന്

Mon Feb 20 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെ മലയാളികള്‍ക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഫെബ്രുവരി 21ന്. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് 4.15 ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരവും. പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ […]

You May Like

Breaking News

error: Content is protected !!