കുവൈത്ത്: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. അപകട സമയത്ത് ഇതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന ഒരു തൊഴിലാളിയാണ് ആംബുലന്‍സ് വിളിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തത്.

അതേസമയം ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്ബ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ പറ‍ഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. മരണപ്പെട്ടയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Post

യു.കെ: ബ്രിട്ടണിൽ നാളെ വിന്റർടൈമം തുടങ്ങും ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും

Sat Oct 29 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 30 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം […]

You May Like

Breaking News

error: Content is protected !!