യു.കെ: മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ യുകെയില്‍ വംശീയാക്രമണം നേരിടുന്നു

ലണ്ടന്‍: യുകെയില്‍ വംശീയമായ അതിക്രമങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ എന്‍എച്ച്എസില്‍ വംശവെറി എത്രത്തോളം നിലനില്‍ക്കുന്നുണ്ട്? വലിയ തോതില്‍ തന്നെ എന്‍എച്ച്എസില്‍ വംശീയത അരങ്ങേറുന്നുണ്ടെന്നും, ഇതൊന്നും പരിശോധിക്കാന്‍ ആരുമില്ലെന്നുമാണ് ഇപ്പോള്‍ ആരോപണം പുറത്തുവരുന്നത്.ഒരു സിഖ് രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് ഉപയോഗിച്ച് കെട്ടിയിടകയും, ഇദ്ദേഹത്തെ മൂത്രത്തില്‍ കിടത്തുകയും ചെയ്തെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ കഴിക്കാത്ത ഭക്ഷണം ഓഫര്‍ ചെയ്ത് ബുദ്ധിമുട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.മരണകിടക്കയില്‍ വെച്ച് താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് ഇര കുറിപ്പ് എഴുതിയെങ്കിലും സംഭവത്തില്‍ കാരണക്കാരായ നഴ്സുമാര്‍ക്ക് യാതൊരു നടപടിയും നേരിടാതെ ജോലിയുമായി മുന്നോട്ട് പോകാന്‍ സാധിച്ചു.

നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സിലില്‍ നിന്നും ചോര്‍ന്ന രേഖകള്‍ പ്രകാരമാണ് ഇന്‍ഡിപെന്‍ഡന്റ് പത്രം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നഴ്സിംഗ് ജീവനക്കാര്‍ക്കും, രോഗികള്‍ക്കും എതിരെ നിരവധി വംശീയ അതിക്രമങ്ങള്‍ ആരോപിക്കുന്നതാണ് വിവരങ്ങള്‍. പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതോടെ എന്‍എംസി അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ 15 വര്‍ഷക്കാലമായി എന്‍എംസി സ്ഥാപനത്തിലെ വംശീയതയ്ക്ക് എതിരെ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് ഒരു സീനിയര്‍ എന്‍എംസി അംഗം വെളിപ്പെടുത്തി. ഇതോടെ ഇത്രയും കാലം യാതൊരു പരിശോധനയും കൂടാതെ എന്‍എംസി ജീവനക്കാര്‍ തങ്ങളുടെ രീതിയുമായി മുന്നോട്ട് പോയി.കറുത്ത, ന്യൂനപക്ഷ വംശജരായ നഴ്സുമാര്‍ക്കും, രോഗികള്‍ക്കും എതിരായ ഭയപ്പെടുത്തുന്ന തോതിലുള്ള വംശവെറി കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള വിവേചനത്തില്‍ എന്‍എംസി നടപടി വേണമെന്ന് വിവരങ്ങള്‍ പുറത്തുവിട്ട അംഗം ആവശ്യപ്പെട്ടു. 2008ല്‍ ഇതേക്കുറിച്ച് ആദ്യത്തെ ആരോപണങ്ങള്‍ പുറത്തുവന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Next Post

കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല ഡോക്ടറെ ഭീഷണിപ്പെടുത്തി കവര്‍ച്ച - യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പിടിയില്‍

Tue Oct 3 , 2023
Share on Facebook Tweet it Pin it Email ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി.ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാള്‍ കാട്ടി […]

You May Like

Breaking News

error: Content is protected !!