യു.എസ്.എ: കളിച്ചാല്‍ വേറെ ഫോണിറക്കും’ ആപ്പിളിന് മുന്നറിയിപ്പുമായി മസ്ക്

ന്യൂ യോര്‍ക്ക്‌: ആപ്പിളും ഗൂഗിള്‍ സ്റ്റോറും ട്വിറ്ററിനെ ആപ്പില്‍നിന്ന് നീക്കിയാല്‍ ബദല്‍ ഫോണ്‍ ഇറക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. ‘അത് സംഭവിക്കില്ലെന്ന് ഉറപ്പായും ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഉണ്ടായാല്‍ വേറെ വഴിയില്ല. ഞാന്‍ വേറെ ഫോണ്‍ ഉണ്ടാക്കും’ -മസ്ക് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ ഉപയോക്താവ് ലിസ് വീലര്‍ ആണ് ഇത്തരമൊരു സന്ദേഹവും ബദല്‍ ഫോണ്‍ ഉണ്ടാക്കണമെന്ന നിര്‍ദേശവും പങ്കുവെച്ചത്. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം.

ആപ്പിള്‍ കമ്ബനി എക്സിക്യൂട്ടിവ് അംഗം ഫില്‍ ഷില്ലര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിറകെയാണ് മസ്കിന്റെ മുന്നറിയിപ്പ്. മാര്‍ഗനിര്‍ദേശം പാലിച്ചില്ലെങ്കില്‍ ട്വിറ്ററിനെ ആപ് സ്റ്റോറില്‍നിന്ന് നീക്കാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലവുമുണ്ട്.

Next Post

കുവൈത്ത്: കാന്‍സറിന് കാരണമാകുന്ന സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ കുവൈറ്റില്‍ നിരോധിച്ചു

Sun Nov 27 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: ലിലിയല്‍ എന്നറിയപ്പെടുന്ന സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെന്‍ അല്‍ നഹദ് ഉത്തരവിറക്കിയത്. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡന്‍്സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും മാന്‍പവര്‍ അതേറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ […]

You May Like

Breaking News

error: Content is protected !!