തക്കാളി പ്രമേഹ നിയന്ത്രണത്തിന് തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട വിഭവം – രോഗികള്‍ക്ക് ഭയമില്ലാതെ ഉപയോഗിക്കേണ്ട രീതി ഇവയാണ്

ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊര്‍ജ്ജ സ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അമിതദാഹം, അമിത വിശപ്പ്, വായയും ചുണ്ടും തൊണ്ടയുമൊക്കെ വരളുക, കൂടെകൂടെ മൂത്രമൊഴിക്കുക, പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, തളര്‍ച്ച, ക്ഷീണം, മോണകളിലും തൊലിപ്പുറത്തും ഗുഹ്യഭാഗത്തും ഇടവിട്ടുവരുന്ന അണുബാധ തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനര്‍ത്താനാകും. നിത്യവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുന്ന ഒന്നാണ് തക്കാളി. കറികളിലെ ചേരുവയായി തീന്‍മേശയിലെത്തുന്ന തക്കാളിയ്ക്ക് പ്രമേഹ നിയന്ത്രണത്തിലും വലിയ പങ്കുണ്ട്. തക്കാളിയില്‍ സമ്ബുഷ്ടമായ വിറ്റാമിന്‍ സിയും കൂടാതെ പൊട്ടാസ്യം ,ലൈക്കോപിന്‍ എന്നിവയും പല വിധത്തിലുള്ള രോഗാവസ്ഥകളില്‍ നിന്ന് മെച്ചപ്പെടാന്‍ സഹായിക്കും.

രക്തത്തില്‍ ആവശ്യത്തിന് മാത്രം പഞ്ചസാര കടത്തി വിടുന്ന തക്കാളി കൊണ്ടുള്ള സാന്‍ഡ്‌വിച്ച്‌, സ്മൂത്തി, ജ്യൂസ് എന്നിവ പ്രമേഹരോഗികള്‍ക്ക് സ്ഥിരമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

തക്കാളി കൊണ്ടുള്ള സ്മൂത്തി തയ്യാറാക്കുന്ന വിധം.

ഒരു വലിയ തക്കാളി എടുക്കുക. അതിനോടൊപ്പം തന്നെ അരക്കപ്പ് ക്യാരറ്റ്, കുറച്ച്‌ മല്ലിയില, ചെറിയൊരു കഷ്ണം ഇഞ്ചി, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ സമ്മിശ്ര രൂപത്തിലാക്കുക. ഇതില്‍ കുറച്ച്‌ ഉപ്പും കുരുമുളകും കൂടി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!