കുവൈത്ത്: പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു

കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

സംസ്ഥാന പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വിദേശ സന്ദര്‍ശനത്തില്‍ റസാഖ് പാലേരിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി . ചെണ്ട വാദ്യ മേളങ്ങളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വേദിയിലേക്കാനയിച്ചത്. സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡണ്ട് അന്‍വര്‍ സഈദ് അദ്ധ്യക്ഷത വഹിച്ചു. 14 ജില്ലാ കമ്മിറ്റികളും മേഖലാ ഭാരവാഹികളും റസാഖ് പാലേരിയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

സെക്രട്ടറി അന്‍വര്‍ ഷാജി സമ്മേളന പ്രമേയം അവതരിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ കുവൈത്തിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ പ്രഖ്യാപനവും റസാഖ് പാലേരി നിര്‍വ്വഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിസണ്ട് ലായി ക് അഹമ്മദ് സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും സെക്രട്ടറി അഷ്കര്‍ മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: ഓട്ടോ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം, പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു

Sun Feb 19 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് ‘ഓട്ടോ’ ആഞ്ഞടിച്ചതോടെ വടക്കന്‍ സ്‌കോട്ട്‌ലന്‍ഡിലെ ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്. സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കുകള്‍ (എസ്എസ്ഇഎന്‍) തങ്ങളുടെ എഞ്ചിനീയര്‍മാര്‍ വെള്ളിയാഴ്ച 35,000-ലധികം ഉപഭോക്താക്കളെ കണക്റ്റ് ചെയ്തു എന്ന് അറിയിച്ചു. ശനിയാഴ്ച ശൃംഖല പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കും. പ്രധാന ബാധിത പ്രദേശങ്ങളിലേക്ക് മൊബൈല്‍ ഫുഡ് വാനുകള്‍ വിന്യസിച്ചിട്ടുണ്ട്, കൂടാതെ […]

You May Like

Breaking News

error: Content is protected !!