യു.കെ: മുസ്ലിം പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയ പുരുഷനെ തീകൊളുത്തി അജ്ഞാത വസ്തു എറിഞ്ഞാണു തീകൊളുത്തിയത്

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്.
തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് നടന്നുപോകുകയും ചെയ്തു. തീ പടരുന്നത് കണ്ട മറ്റ് വഴിപോക്കരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീകെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. അതേസമയം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ പള്ളിയില്‍ നിന്നും മടങ്ങിയ 82-കാരനെയും തീകൊളുത്തി.

ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നാലെ അന്വേഷണം നടത്തിയ പോലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില്‍ നിന്നും അക്രമിയെ അറസ്റ്റ് ചെയ്തത്.

Next Post

ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ മലയാള മഹോത്സവം ഏപ്രില്‍ 28ന്

Thu Mar 23 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ നടത്തുന്ന ‘മലയാള മഹോത്സവം 2023’ ഏപ്രില്‍ 28ന് സീബ് റാമി റിസോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ കുട്ടികള്‍ മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ […]

You May Like

Breaking News

error: Content is protected !!