യു.കെ: യൂനിസ് കൊടുങ്കാറ്റിൽ ‘ന്യൂട്ടന്റെ ആപ്പിൾ മര’വും വീണു

ലണ്ടന്‍: ​ബ്രിട്ടണില്‍ മണിക്കൂറില്‍ നൂറു മൈലിലേറെ വേഗത്തില്‍ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ആകര്‍ഷക കേന്ദ്രമായിരുന്ന ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ നിലംപൊത്തി.

സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് വെള്ളിയാഴ്ച കനത്ത കാറ്റില്‍ നിലംപതിച്ചത്.

ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിക്കാന്‍ നിമിത്തമായ യഥാര്‍ഥ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ആയിരുന്ന ഈ ആപ്പിള്‍ മരം ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നതാണ്. 1954ലാണ് ഈ മരം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ 68 വര്‍ഷമായി സസ്യോദ്യാനത്തിലെ ആകര്‍ഷക കേന്ദ്രമായിരുന്ന മരം ഹണി ഫംഗസ് ബാധ മൂലം നാശത്തിന്റെ വക്കിലെത്തിയിരുന്നു.
ലിങ്കണ്‍ഷെയറില്‍ ഗ്രാന്‍ഥമിനു സമീപമുള്ള വൂള്‍സ്ത്രോപ് മാനറിലെ ന്യൂട്ടന്റെ വസതിയുടെ മുന്നിലായിരുന്നു യഥാര്‍ഥ മരമുണ്ടായിരുന്നത്. ഇതില്‍ നിന്നു ക്ലോണ്‍ ചെയ്തെടുത്ത മൂന്ന് മരങ്ങളാണ് നിലവില്‍ ലോകത്തുള്ളത്. അവയിലൊന്ന് നിലംപതിച്ചത് അത്യധികം ദുഃഖകരമാണെങ്കിലും ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങുമെന്ന് ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ ചുമതലയുള്ള സാമുവല്‍ ബ്രോക്കിങ്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!