കുവൈത്ത്: കാര്‍ കഴുകാത്തതിന്‍റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മര്‍ദിച്ചയാളിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഒരാളും രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. മര്‍ദനമേറ്റ പ്രവാസി ബംഗ്ലാദേശ് പൗരനാണെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Next Post

ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

Sun Jan 29 , 2023
Share on Facebook Tweet it Pin it Email ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്ബോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ ഹൃദയം മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗങ്ങളെ തടയും. സമീകൃതാഹാരം ശീലമാക്കുന്നതും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ […]

You May Like

Breaking News

error: Content is protected !!