ഉത്തര്‍പ്രദേശ്: പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു

ലക്നോ: ഉത്തര്‍പ്രദേശ് പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേര്‍ക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. പ്രിയങ്ക കസ്റ്റഡിയിലുണ്ടായിരുന്ന സീതാപൂരിലെ ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കിമാറ്റും.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുര്‍ പൊലീസ് ചുമത്തിയ കുറ്റം.

കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടച്ച്‌ നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ പ്രിയങ്കയെ സിതാപുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും കര്‍ഷകരെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കര്‍ഷകരെ കൊല ചെയ്ത ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസില്‍ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു. കാറിടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാലു പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേരുമാണ് മരിച്ചത്.

Next Post

മനോജ്‌.കെ.ജയൻ പാടിയ 'മക്ക മദീന മുത്തു നബീ' തരംഗമാവുന്നു !

Wed Oct 6 , 2021
Share on Facebook Tweet it Pin it Email ഫൈസൽ നാലകത്ത്..മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, […]

You May Like

Breaking News

error: Content is protected !!