ഒമാന്‍: ‘മസ്കത്ത് നൈറ്റ്സി’ന് ഇന്ന് തുടക്കം – ഇനി ആഘോഷ രാവുകള്‍

മസ്കത്ത്: തലസ്ഥാനനഗരിക്ക് ആഘോഷരാവുകള്‍ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സിന് വ്യാഴാഴ്ച തുടക്കം. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലില്‍ വിവിധങ്ങളായ വിനോദ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഖുറം നാചുറല്‍ പാര്‍ക്ക്, അല്‍ നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ എന്നിങ്ങനെ നാലു വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവല്‍. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണംചെയ്തത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങള്‍, സംഗീതപരിപാടികള്‍, നാടകങ്ങള്‍ തുടങ്ങിയവ മേളക്ക് മാറ്റുകൂട്ടും. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഫെസ്റ്റിവലായതിനാല്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. താപനില കുറഞ്ഞതും അനുകൂല ഘടകമാണ്. ഇതുകണ്ട് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്.

വിനോദപരിപാടികള്‍ക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്‍റെ പരിപാടികള്‍ മാറും. ടിക്കറ്റ് ബുക്ക് ചെയ്യാനും പരിപാടികളുടെ ഷെഡ്യൂള്‍ കാണാനും ഓണ്‍ലൈനിലൂടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗവര്‍ണറേറ്റുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്. സുല്‍ത്താനേറ്റില്‍നിന്നുള്ള കലാകാരന്മാര്‍ക്ക് മാത്രമായി കച്ചേരികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മസ്‌കത്ത് നൈറ്റ്‌സിനായുള്ള 90 ശതമാനം കരാറുകളും പ്രാദേശിക കമ്ബനികള്‍ക്കാണ് നല്‍കിയത്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഫെസ്റ്റിവല്‍ നടക്കുന്നത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആവേശം നല്‍കുന്ന കാര്യമാണ്. ഫെസ്റ്റിവല്‍ ആരംഭിക്കുന്നതോടെ നാടും നഗരവും ഉത്സവ സീസണിലേക്ക് നീങ്ങുന്നത് വ്യാപാരമേഖലക്ക് അനുഗ്രഹമാവും. നഗരങ്ങളില്‍ തിരക്ക് വര്‍ധിക്കാനും കൂടുതല്‍ ആളുകള്‍ നഗരത്തിലേക്ക് എത്തുന്നതും ഹോട്ടല്‍ അടക്കമുള്ള മേഖലകളില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കരുതുന്നത്.

Next Post

കുവൈത്ത്: ഒഐസിസി കുവൈറ്റ് കര്‍മ്മ പുരസ്കാരം - എന്‍ കെ പ്രേമചന്ദ്രന്‍ കുവൈറ്റില്‍ എത്തി

Thu Jan 19 , 2023
Share on Facebook Tweet it Pin it Email മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്കാരത്തില്‍ പങ്കെടുക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. ജനുവരി 20 ,2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സീനിയര്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ എന്‍ കെ […]

You May Like

Breaking News

error: Content is protected !!