ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകൾ

ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ഇടവേളക്ക് ശേഷം ആണ് വീണ്ടും പ്രവാസികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്ബോള്‍ മലയാളികള്‍ ആണ് കൂടുതല്‍ ഉള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കെത്തിച്ചത്.

രണ്ട് മാസത്തിനിടെ മാത്രം പത്ത് പ്രവാസികള്‍ ആണ് ആത്മഹത്യ ചെയ്തതെന്ന് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ കൂടുതലും മലയാളികള്‍ ആണ് എന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ എല്ലാവരും ഭേദപ്പെട്ട ജോലി ചെയ്യുന്നവരാണ്.

കൂടാതെ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറക്കാനും ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കാനും ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്), കെഎംസിസി, ബഹ്റൈന്‍ പ്രതിഭ, ബികെഎസ്‌എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തിവരുകയാണ്. കൗണ്‍സലിങ് ഉള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ പ്രവാസികള്‍ക്ക് ഇവര്‍ നല്‍കുന്നുമുണ്ട്. എന്നിട്ട് പോലും ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കൂടുന്നത്തില്‍ ആശങ്കയോടെ പ്രവാസലോകം ഉറ്റുനോക്കുകയാണ്.

സാമ്ബത്തിക പ്രശ്നങ്ങള്‍, തൊഴില്‍പരമായ സമ്മര്‍ദ്ദം എന്നിവയാണ് പ്രവാസികളുടെ ആത്മഹത്യക്ക് പ്രധാന കാരണം എന്നാണ് മനസിലാക്കുന്നതെന്ന് പ്രവാസി കമീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ പറഞ്ഞെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ശമ്ബളം കുറഞ്ഞു, ജോലി നഷ്ടപ്പെട്ടു, ജീവിതചെലവ് വര്‍ധിച്ചു ഇവയെല്ലാം വലിയ മാനസിക പ്രശ്നങ്ങള്‍ ആണ് പ്രവാസികള്‍ക്ക് ഉണ്ടാകുന്നത്. സാമ്ബത്തിക അച്ചടക്കമില്ലാത്ത ജീവിതം കാരണം പലരും വലിയ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങള്‍ ആണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിച്ച്‌ ജീവിക്കുന്നവര്‍ സാമ്ബത്തിക അച്ചടക്കം പാലിച്ച്‌ ജീവിക്കണം. പ്രശ്നങ്ങള്‍ ഉള്ളവര്‍ മാനസികാരോഗ്യം വീണ്ടെടുക്കണം എന്നതാണ് സാമൂഹിക പ്രവര്‍ത്തകര്‍ നല്‍ക്കുന്ന മുന്നറിയിപ്പ്.

Next Post

കാനഡയില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശാനുമതി

Tue Nov 23 , 2021
Share on Facebook Tweet it Pin it Email കാനഡയില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശാനുമതി. കൊവാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ്‌അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന് അനുമതി നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് നവംബര്‍ 3നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം […]

You May Like

Breaking News

error: Content is protected !!