കുവൈറ്റ്‌: ഇ​ന്ത്യ​ന്‍ നാ​വി​ക സേ​നാ ക​പ്പ​ലു​ക​ള്‍ കു​വൈ​റ്റി​ലെ​ത്തി

കുവൈ​റ്റ്: ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന പ്ര​തി​രോ​ധ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ മൂ​ന്നു ക​പ്പ​ലു​ക​ള്‍ ഇ​ന്ന​ലെ കു​വൈ​റ്റി​ല്‍ എ​ത്തി​യ​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ രം​ഗ​ത്തെ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ഐ​എ​ന്‍ എ​സ്തീ​ര്‍, ഐ ​എ​ന്‍ എ​സ് സു​ജാ​ത, തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സാ​ര​ഥി എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് കു​വൈ​റ്റി​ലെ ശു​വൈ​ഖ് പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​ത്.

കു​വൈ​റ്റ് നാ​വി​ക സേ​നാ അ​ധി​കൃ​ത​രും അ​തി​ര്‍​ത്തി ര​ക്ഷാ സേ​ന​യും ഇ​ന്ത്യ​ന്‍ എം​ബ​സി വ​ക്താ​ക്ക​ളും ചേ​ര്‍​ന്ന് ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. കു​വൈ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ശു​വൈ​ഖ് പോ​ര്‍​ട്ടി​ല്‍ ക​പ്പ​ലു​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സ​ത്തോ​ളം കു​വൈ​റ്റി​ല്‍ ത​ങ്ങു​ന്ന ക​പ്പ​ലു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Next Post

കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Thu Oct 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത് സര്‍ക്കാര്‍ . ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിന്‍ നാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ […]

You May Like

Breaking News

error: Content is protected !!