യു.കെ : യുകെയിലെ ആദ്യത്തെ ആസൂത്രിത നഗരമായ സ്റ്റീവനേജ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി മലയാളി വനിത അനീസ തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടിയ അനീസ റെനി മാത്യുവിനായി സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണ ഘടന തിരുത്തയെഴുതി പുതിയ പദവി അവര്‍ക്കായി സൃഷ്ടിക്കേണ്ടി വന്നു.

അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കൗണ്‍സില്‍ ഭരണ നേതൃത്വം പുതിയ പദവി സൃഷ്ടിച്ചു അനീസാ റെനി മാത്യുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.

അനീസയുടെ പിതാവ് തൊടുപുഴ, മാറിക സ്വദേശിയായ റെനി മാത്യു, ഇല്ലിക്കാട്ടില്‍ കുടുംബാംഗമാണ്. സ്റ്റീവനേജ് സര്‍ഗം മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ റെനി മാത്യു സാമൂഹ്യ കായിക രംഗങ്ങളില്‍ സജീവമാണ്. അനീസയുടെ മാതാവ് ലിജി റെനി ചക്കാംപുഴ, വടക്കേമണ്ണൂര്‍ കുടുംബാംഗമാണ്. ഇരുവരും മെഡിക്കല്‍ രംഗത്തു ജോലി ചെയ്തു വരുന്നു.

അനീസക്കു രണ്ടു സഹോദരിമാരാണുള്ളത്. അനീസയുടെ മൂത്ത സഹോദരി ആന്‍ റെനി മാത്യു മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയും, ഇളയ സഹോദരി

അഡോണ റെനി, ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തലിക്ക് സ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുമാണ്.

ജോണ്‍ ഹെന്ററി ന്യൂമാന്‍ കാത്തലിക്ക് സ്‌കൂള്‍ എഎസ് ലെവല്‍ വിദ്യാര്‍ത്ഥിനിയായ അനീസ നെറ്റ് ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇയര്‍ 12ല്‍ സിസ്ത് ഫോം പാര്‍ലിമെന്റ് മെമ്പറായ അനീസ സ്റ്റുഡന്റ്സ് ബോഡിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയുമാണ്.

അനീസ റെനി യൂത്ത് ക്രൈമിന് പ്രാമുഖ്യം നല്‍കി അവതരിപ്പിച്ച മാനിഫെസ്റ്റോയിലും,തുടര്‍ന്ന് നടത്തിയ അഭിമുഖത്തിലും പ്രതിഫലിച്ച ദീര്‍ഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം, യുവജനതയുടെ സുരക്ഷിതത്വത്തിലുള്ള താല്‍പ്പര്യം, സുരക്ഷാ വീഴ്ചകള്‍ക്കുള്ള വ്യക്തതയാര്‍ന്ന പ്രതിവിധികള്‍, അതോടൊപ്പം കലാ-കായിക തലങ്ങളിലുള്ള വ്യക്തിതല അംഗീകാരങ്ങളും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുവാനും, അവരില്‍ സ്വാധീനം ചെലുത്തുവാനും കാരണമായി.

സ്റ്റീവനേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയറായ അനീസ റെനി മാത്യു, ഔദ്യോഗിക ചുമതലകളില്‍ മേയറിനെ സഹായിക്കുകയും, യുവാക്കളുടെ സുരക്ഷിതത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, മതിയായ ഭേദഗതികളും, നിര്‍ദ്ദേശങ്ങളും നല്‍കി അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ഉത്തരവാദിത്വമുണ്ട്.

സ്റ്റീവനേജ് ബോറോ കൗണ്‍സില്‍ യുവജനങ്ങള്‍ക്കായി ഒരുക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ അവരെ ബോധവല്‍ക്കരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഡെപ്യൂട്ടി മേയറുടെ ഉത്തരവാദിത്വത്തില്‍പ്പെടും.

സ്റ്റീവനേജ് യൂത്ത് അംബാസഡര്‍ എന്ന റോളില്‍ യുവാക്കളെ പ്രതിനിധീകരിക്കുകയും, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കൗണ്‍സിലുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുമാണ്. അതോടൊപ്പം വിവിധ ജീവകാരുണ്യ, സാമൂഹ്യ, ചാരിറ്റി സംഘടനകളെയും, അവരുടെ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നതിന് 2000 പൗണ്ട് വരെ ചിലവഴിക്കുവാനുമുള്ള വിവേചനാധികാരവും അനീസയില്‍ നിക്ഷിപ്തമാണ്.

സ്റ്റീവനേജ് എംപി സ്റ്റീഫന്‍ മക് പര്‍ലാന്‍ഡ്, സ്റ്റീവനേജ് മേയര്‍ മൈല ആര്‍സിനോ, ലേബര്‍ പാര്‍ട്ടി ചെയര്‍ ജിം കല്ലഗന്‍, സര്‍ഗ്ഗം സ്റ്റീവനേജ് പ്രസിഡണ്ട് ബോസ് ലൂക്കോസ്, ലണ്ടന്‍ റീജണല്‍ ക്നാനായ കാത്തലിക്ക് കമ്മ്യുണിറ്റി പ്രസിഡണ്ട് ഷാജി ഫിലിപ്പ് എന്നിവര്‍ അനീസയെ നേരില്‍ക്കണ്ട് അഭിവാദ്യങ്ങളും, ആശംസകളും നേരുകയും ചെയ്തു.

Next Post

ഒമാന്‍: വ്യോമ പരിശീലന നിലവാരം ഉയര്‍ത്താന്‍ ഒമാന്‍ എയര്‍പോര്‍ട്ട്സും ഐ.ജി.എയും

Fri Jun 16 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാൻ എയര്‍പോര്‍ട്ട്സ് ഇസ്താംബുള്‍ എയര്‍പോര്‍ട്ടിന്റെ ഇസ്താംബുള്‍ ഗ്രാൻഡ് എയര്‍പോര്‍ട്ട് (ഐ.ജി.എ) അക്കാദമിയുമായി ധാരണപത്രം ഒപ്പുവെച്ചു. ഇരു കക്ഷികളും തമ്മില്‍ കൂടുതല്‍ സഹകരണം സജീവമാക്കുന്നതിനും വ്യോമ പരിശീലന നിലവാരം ഉയര്‍ത്തുന്നതിനുമാണ് ധാരണയിലെത്തിയിരിക്കുന്നത്. oman ഒമാൻ എയര്‍പോര്‍ട്ടിന്റെ സീനിയര്‍ ട്രെയിനിങ് മാനേജറും ഇസ്താംബുള്‍ എയര്‍പോര്‍ട്ട് അക്കാദമിയുടെ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടറുമായ ഹമൂദ് സലിം അല്‍ ഹജ്‌രിയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

You May Like

Breaking News

error: Content is protected !!