കുവൈത്ത്: എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തില്‍ മേയ് മുതല്‍ 2023 അവസാനം വരെ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും. പ്രതിദിനം 1,28,000 ബാരല്‍ സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദര്‍ അല്‍ മുല്ല അറിയിച്ചു. ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.

2022 ഒക്‌ടോബര്‍ അഞ്ചിന് നടന്ന 33ാമത് ഒപെക്, നോണ്‍-ഒപെക് മന്ത്രിതല യോഗത്തില്‍ ഉല്‍പാദനം കുറക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള തീരുമാനത്തിനെ തുടര്‍ന്നാണ് ഈ വെട്ടിക്കുറക്കലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ മറ്റു എണ്ണഉല്‍പാദകരായ ഒപെക് പ്ലസ് രാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.

മൊത്തം പ്രതിദിനം പത്തുലക്ഷം ബാരലിലേറെ എണ്ണയുല്‍പാദനമാണ് കുറക്കാന്‍ തീരുമാനം. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, അല്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Next Post

യു.കെ: അവധിക്കാലം നോക്കി പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സമരം - ശമ്പളം, പെന്‍ഷന്‍ വര്‍ധനയാണ് ആവശ്യം

Mon Apr 3 , 2023
Share on Facebook Tweet it Pin it Email യുകെയില്‍ പാസ് പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ സമരം ആരംഭിച്ചു. അഞ്ചാഴ്ചത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 3 മുതല്‍ മേയ് 5 വരെ സമരം നീണ്ടു നില്‍ക്കും. 65 ശതമാനത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്നു. പത്ത് ശതമാനം ശമ്പള വര്‍ദ്ധനവും, ജോലി സ്ഥിരതയും പെന്‍ഷനും ആവശ്യപ്പെട്ടാണ് സമരം.പാസ് പോര്‍ട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് പുതിയ പാസ് പോര്‍ട്ടിനായോ, […]

You May Like

Breaking News

error: Content is protected !!