ഒമാനില്‍ പ്രവാസി വാഹനമിടിച്ച്‌ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച്‌ ഗുരുതരമായ പരിക്കേറ്റ പ്രവാസികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചയാളും പരിക്കേറ്റയാളും ഏഷ്യക്കാരായ പ്രവാസികളാണെന്ന് മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനവുമായി അപകട സ്ഥലത്തു നിന്ന് മുങ്ങിയ വ്യക്തിയെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.

Next Post

കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!