കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം.

2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് സാ​ദ് അ​ല്‍ അ​ബ്ദു​ല്ല ഹാ​ളി​ല്‍ നി​റ​ഞ്ഞ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ വ​ന്‍ മാ​ര്‍​ജി​ന് ജ​യി​ച്ചാ​ണ് തി​രി​ച്ചു​വ​ര​വ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ ഗോ​ള്‍ ശ​രാ​ശ​രി​യി​ലു​ള്ള വി​ജ​യം ടീ​മി​ന്റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഇ​തേ ഫോം ​നി​ല​നി​ര്‍​ത്തി വി​ജ​യം തു​ട​രാ​നാ​ണ് ടീ​മി​ന്റെ ശ്ര​മം. മി​ക​ച്ച വി​ജ​യം നേ​ടി​യ ടീ​മി​നെ കോ​ച്ച്‌ അ​ഭി​ന​ന്ദി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ എ ​ഗ്രൂ​പ്പി​ല്‍ കു​വൈ​ത്ത് ഒ​ന്നാ​മ​തെ​ത്തി. വ്യാ​ഴാ​ഴ്ച താ​യ്‍ല​ന്‍​ഡി​നെ​തി​രെ​യാ​ണ് കു​വൈ​ത്തി​​ന്റെ അ​ടു​ത്ത മ​ത്സ​രം. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ഇ​റാ​ഖി​നെ​യും നേ​രി​ടും. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലും ആ​റി​ന് സെ​മി ഫൈ​ന​ലും എ​ട്ടി​ന് ഫൈ​ന​ലും ന​ട​ക്കും. ഇ​റാ​നാ​ണ് നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​ര്‍.

Next Post

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലം ഇന്ന്

Fri Sep 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ […]

You May Like

Breaking News

error: Content is protected !!