കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലം ഇന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി.

പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സമാധാനപരമായും സുതാര്യമായുമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫലം ഇന്ന് പ്രഖ്യാപിക്കും.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി 'ഗോൾ-2022' ഫുട്ബോൾ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം...

Sat Oct 1 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് […]

You May Like

Breaking News

error: Content is protected !!