യു.കെ: ഓൾഡി ഒഫ് ദ ഇയർ പുരസ്കാരം നിരസിച്ച് എലിസബത്ത് രാജ്ഞി

ല​ണ്ട​ന്‍​:​ ​ബ്രി​ട്ട​നി​ല്‍​ ​ഏ​റ്റ​വുമധിക കാലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ങ്കി​ലും​ ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​പു​ര​സ്കാ​രം​ ​ന​ല്‍​കി​ ​ത​ന്നെ​ ​വൃ​ദ്ധ​യാ​ക്കു​ന്ന​തി​നോ​ട് ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യ്ക്ക് ​താ​ല്‍​പ​ര്യ​മി​ല്ല.​ ​പ്ര​ശ​സ്ത​ ​ബ്രി​ട്ടീ​ഷ് ​മാ​​​ഗ​സി​നാ​യ​ ​ദ​ ​ഓ​ള്‍​ഡി​ ​സം​ഘ​ടി​പ്പി​ച്ച​ ​പു​ര​സ്കാ​ര​മാ​ണ് ​രാ​ജ്ഞി​ ​ബ​ഹു​മാ​ന​പൂ​ര്‍​വം​ ​നി​ര​സി​ച്ച​ത്.​ ​ വാ​ര്‍​ദ്ധ​ക്യ​കാ​ല​ത്ത് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​ ​ന​ല്‍​കു​ന്ന​ ​വ്യ​ക്തി​യ്ക്ക് ​ഓ​രോ​ ​വ​ര്‍​ഷ​വും​ ​ഈ​ ​പു​ര​സ്കാ​രം​ ​ന​ല്‍​കാ​റു​ണ്ട്.​ 2011​ല്‍​ 90ാം​ ​വ​യ​സ്സി​ല്‍​ ​രാ​ജ്ഞി​യു​ടെ​ ​ഭ​ര്‍​ത്താ​വാ​യ​ ​ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ന് ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​ല​ഭി​ച്ചി​രു​ന്നു.

മ​ന​സ്സി​ല്‍​ ​തോ​ന്നു​ന്ന​താ​ണ് ​യ​ഥാ​ര്‍​ത്ഥ​ ​പ്രാ​യ​മെ​ന്നും​ ​പു​ര​സ്കാ​രം​ ​നേ​ടാ​നു​ള്ള​ ​മാ​ന​ദ​ണ്ഡ​ത്തി​ല്‍​ ​താ​ന്‍​ ​എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും​ 95​ ​കാ​രി​യാ​യ​ ​രാ​ജ്ഞി​ ​പ​റ​ഞ്ഞു.​ ​
അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക് ​പു​ര​സ്കാ​രം​ ​എ​ത്തി​ച്ചേ​ര​ട്ടെ​ ​എ​ന്നും​ ​അ​വ​ര്‍​ ​ആ​ശം​സി​ച്ചു.
രാ​ജ്ഞി​യു​ടെ​ ​അ​സി​സ്റ്റ​ന്റ് ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യ​ ​ലെ​യിം​ഗ് ​ബേ​ക്ക​റാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച്‌ ​മാ​​​ഗ​സി​ന്‍​ ​അ​ധി​കൃ​ത​ര്‍​ക്ക് ​ക​ത്ത​യ​ച്ച​ത്.​
രാ​ജ്ഞി​ ​നി​ഷേ​ധി​ച്ച​തോ​ടെ​ ​പു​ര​സ്കാ​രം​ ​ഫ്ര​ഞ്ച് ​-​അ​മേ​രി​ക്ക​ന്‍​ ​അ​ഭി​നേ​ത്രി​യും​ ​ന​ര്‍​ത്ത​കി​യു​മാ​യ​ ​ലെ​സ്ലി​ ​കാ​ര​ണി​ന് ​സ​മ​ര്‍​പ്പി​ക്കു​ന്ന​താ​യി​ ​അ​ധി​കൃ​ത​ര്‍​ ​അ​റി​യി​ച്ചു.​ 90​ ​വ​യ​സ്സു​ണ്ട് ​ലെ​സ്ലി​യ്ക്ക്.

Next Post

യു.കെ: അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി മറയാക്കി - ആംനസ്റ്റി ഇന്റര്‍നാഷണല്‍

Fri Oct 22 , 2021
ലണ്ടന്‍ : അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി മറയാക്കിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ആംനസ്റ്റി റിസര്‍ച്ച്‌ അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല ചൂണ്ടിക്കാട്ടി . ‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും […]

Breaking News

error: Content is protected !!