ഒമാൻ: കൊവാക്​സിൻ എടുത്തവർക്ക്​ ഇനി ഒമാനിലേക്ക്​ മടങ്ങാം

മസ്​കത്ത്​: ഒമാന്‍ അംഗീകൃത വാക്​സിന്‍ പട്ടികയില്‍ കൊവാക്​സി​നെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്​താവനയില്‍ അറിയിച്ചു.

കൊവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.

ഇതോടെ കുറഞ്ഞത്​ 14 ദിവസം മുമ്ബെങ്കിലും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യകാര്‍ക്കും ക്വാറന്‍റൈന്‍ ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും.

കൊവാക്​സിനെടു​ത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക്​ മടങ്ങാന്‍ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികള്‍ക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. യാത്രക്ക് മുമ്ബുള്ള ആര്‍ടിപിസിആര്‍ ടെസ്​റ്റുകളും മറ്റ്​ അനുബന്ധ വ്യവസ്​ഥകളും യാത്രക്കാര്‍ക്ക്​ ബാധകമായിരിക്കും.

Next Post

കുവൈത്ത്: അഞ്ച് ദിവസത്തിനുള്ളിൽ നാടുകടത്തിയത് 662 പ്രവാസികളെ

Wed Oct 27 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ പുരോഗമിക്കുന്നു .447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇത്തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പിടികൂടി നാടുകടത്തിയതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു . രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കും രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാന്‍ നേരത്തെ […]

You May Like

Breaking News

error: Content is protected !!