കുവൈത്ത്: അഞ്ച് ദിവസത്തിനുള്ളിൽ നാടുകടത്തിയത് 662 പ്രവാസികളെ

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ പുരോഗമിക്കുന്നു .447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇത്തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പിടികൂടി നാടുകടത്തിയതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു .

രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കും രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാന്‍ നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കൂടാതെ സമയ പരിധി പിന്നീട് പല തവണ ദീര്‍ഘിപ്പിച്ച്‌ നല്‍കുകയും ചെയ്തു .

ഇതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത് . നിയമലംഘകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയുമാണ് ചെയ്യും .ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 662 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ നവാഫ് അല്‍ അഹ്‍മദിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

Next Post

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍

Wed Oct 27 , 2021
Share on Facebook Tweet it Pin it Email ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്. ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, […]

You May Like

Breaking News

error: Content is protected !!