ഒമാന്‍: ഒമാനി വനിതാ ദിനം ‘അംബാസിഡര്‍ ഫോര്‍ ദ ഡേ’ പദ്ധതിയ്ക്ക് തുടക്കം

ഒമാന്‍: ഒമാനില്‍ വനിതകളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ച്‌ വനിതാ ദിനം ആഘോഷിച്ചു. സാമൂഹിക സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുള്ള സ്ത്രീകള്‍ക്ക് ആദരവുകളും സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിച്ചു.

ഒമാനി വനിതാ ദിനത്തോട് അനുബന്ധിച്ച്‌ പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുള്ള ഹമദ് അല്‍ ബുസൈദി ആശംസകള്‍ നേര്‍ന്നു. വനിതാ ദിനത്തില്‍ ഒമാനിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുകയാണെന്നും അവര്‍ പറഞ്ഞു. കൂടാതെ മസ്‌ക്കറ്റിലെ ബ്രിട്ടീഷ് എംബസി ‘അംബാസിഡര്‍ ഫോര്‍ ദ ഡേ’ പദ്ധതിയ്ക്ക് വനിതാ ദിനത്തില്‍ തുടക്കം കുറിച്ചു.

വനിതാ ദിനത്തിന്റെ ഭാഗമായി ‘ഒമാന്‍ വിമന്‍’ എന്ന പേരില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്ര പ്രദര്‍ശനത്തിന് സാമൂഹിക വികസന മന്ത്രാലയം ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ ഹാളില്‍ തുടക്കമായി. 150 ചെറുകിട സംരംഭകരുടേയും ഹോം പ്രജക്ടുകളുടെ ഉടമകളുടേയും സ്റ്റാളുകളും പ്രദര്‍ശന ശാലയിലുണ്ട്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു

Wed Oct 19 , 2022
Share on Facebook Tweet it Pin it Email മരണം സംബന്ധിച്ച്‌ രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ […]

You May Like

Breaking News

error: Content is protected !!