യു.എ.ഇ: അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ചു

അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ചു.അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം.

അതേസമയം, പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം.

ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം. വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം.

തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍ 60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക.

Next Post

കുവൈത്ത്: എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിനേഷനായി ഇലക്‌ട്രോണിക് സംവിധാനം പ്രവര്‍ത്തിപ്പിക്കണം - ആരോഗ്യ മന്ത്രാലയം

Mon Nov 29 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിനേഷനായി ഇലക്‌ട്രോണിക് സംവിധാനം പ്രവര്‍ത്തിപ്പിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. അര്‍ഹരായ എല്ലാ ഗ്രൂപ്പുകള്‍ക്കും പതിവ് വാക്സിനേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിനേഷനായുള്ള ഇലക്‌ട്രോണിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇന്ന് ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനേഷന്‍ സേവനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനുമായി […]

You May Like

Breaking News

error: Content is protected !!