മസ്കത്ത്: നിസ്വയിലെ വാണിജ്യകേന്ദ്രത്തിന്‍റെ ഭാഗമായ വെയര്‍ഹൗസില്‍ വൻ തീപിടിത്തം. ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തുകയും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണക്കുകയും ചെയ്തു.
വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിധ സാധനസാമഗ്രികള്‍ അഗ്നിബാധയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് മുഴുവനാളുകളെയും ഒഴിപ്പിച്ചശേഷമാണ് തീയണച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപിടിത്തകാരണം സംബന്ധിച്ച് അധികൃതരുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.