കുവൈത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍

കുവൈത്ത്: വീണ്ടും ജനവിധിക്കൊ​രുങ്ങുകയാണ്​ കുവൈത്ത്​. പരിമിത ജനായത്ത സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ്​ സ്ഥാനാര്‍ഥികള്‍.1962 മുതല്‍ ആരംഭിച്ച ഭാഗിക ജനായത്ത സാധ്യതകള്‍ കുവൈത്തിനെ മറ്റ്​ ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്ന്​ ന്യായമായും മാറ്റി നിര്‍ത്തുന്ന ഘടകമാണ്​​.

അഭി​പ്രായ ഭിന്നതകളെ തുടര്‍ന്ന്​ അടിക്കടി പാര്‍ലമെന്‍റ്​ പിരിച്ചു വിടുന്നതും തുടര്‍ച്ചയായ ഇലക്​ഷനുകളും വലിയ ദൗര്‍ബല്യമായി കാണുന്നവരുണ്ട്​. ഒമ്ബതു തവണയാണ്​ ഇതിനകം പാര്‍ലമെന്‍റ്​ പിരിച്ചു വിട്ടത്​. എന്നാല്‍ നാലു വര്‍ഷ കാലയളവ്​ പൂര്‍ത്തീകരിച്ച നിരവധി സന്ദര്‍ഭങ്ങളുമുണ്ട്​.

സ്​ത്രീ ശാക്​തീകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറെ മുന്നോട്ടു പോകാന്‍ കുവൈത്ത്​ ജനായത്ത ഘടനക്ക്​ സാധിച്ചുവെന്ന വിലയിരുത്തലും ശക്​തമാണ്​. ഇക്കുറി മല്‍സരിക്കുന്നവരില്‍ 27 വനിതകളും ഉള്‍പ്പെടും. കുവൈത്തി​ന്‍റെ ഭാവി രാഷ്​ട്രീയ മുന്നേറ്റത്തില്‍ സ്​ത്രീകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉയരണമെന്ന വികാരം തന്നെയാണ്​ പൊതുവെയുള്ളത്​​.

Next Post

കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!