യു.കെ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (LUKA) മലയാളം സ്‌കൂളിന് വര്‍ണ്ണാഭമായ തുടക്കം; ആദ്യ ക്ലാസില്‍ തന്നെ അക്ഷരങ്ങള്‍ ഹൃദ്യസ്ഥമാക്കി കുരുന്നുകള്‍

ലണ്ടന്‍: യുകെയിലെ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തില്‍ ആരംഭിച്ച ലൂക്ക മലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വര്‍ണ്ണാഭമായി നടന്നു. ആദ്യ ക്ലാസില്‍ തന്നെ അധ്യാപികമാര്‍ മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച ഗാനമാല കുട്ടികളും ഏറ്റുപാടി. മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനപ്പാഠമാക്കിയ മുഴുവന്‍ കുരുന്നുകള്‍ക്കും മലയാളം മധുരമായി മാറി.

പ്രോജക്ടറിന്റെ സഹായത്താല്‍ വലിയ സ്‌ക്രീനില്‍ ചിത്രങ്ങള്‍ കാണിച്ച് അധ്യാപികമാര്‍ എല്ലാ കുട്ടികളുമായി സംവദിച്ചും രസകരമായ കഥകള്‍ പറഞ്ഞും മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങളും വാക്കുകളും പറഞ്ഞു കൊടുത്തപ്പോള്‍ മലയാള ഭാഷാ പഠനം എല്ലാ കുട്ടികള്‍ക്കും നവ്യാനുഭവമാണ് സമ്മാനിച്ചത്.

മാതാപിതാക്കളും അധ്യാപകരും കുട്ടികളും ഉള്‍പ്പെടെയുള്ള സദസ്സിനെ സാക്ഷി നിര്‍ത്തി ലൂക്കാ മലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് നിര്‍വഹിച്ചു. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ മാതൃകാപരമായ നിരവധി കാര്യങ്ങള്‍ സമൂഹത്തിലെ വളര്‍ന്നു വരുന്ന തലമുറയുടെ സര്‍ഗാത്മകമായ കഴിവുകളെപ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ചെയ്തിട്ടുണ്ടെങ്കിലും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹിക പ്രതിബദ്ധതയോടെ ആരംഭിക്കുന്ന ലൂക്കാ മലയാളം സ്‌കൂള്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും വലിയ അടയാളപ്പെടുത്തലായി മാറുമെന്ന് സിഎ ജോസഫ് അഭിപ്രായപ്പെട്ടു.

പുതിയതായി ചുമതലയേറ്റ അസ്സോസിയേഷന്‍ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേല്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമാണ് മലയാളം ക്ലാസ് നടത്തുന്നതെന്നും വ്യത്യസ്ത സമയങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി സംഗീത ക്ലാസും, ഡാന്‍സ് ക്ലാസും ഇതോടൊപ്പം തന്നെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം വൈകുന്നേരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടികള്‍ ഈ അവസരം വിനിയോഗിക്കണമെന്നും മാതാപിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലൂക്കാ മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടു പോകണമെന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേല്‍, സെക്രട്ടറി ജോര്‍ജ് കുര്യന്‍, ട്രഷറര്‍ അമിത് മാത്യുഎന്നിവരുടെ നേതൃത്വത്തില്‍ മാത്യു വര്‍ക്കി, ബെറ്റ്‌സി ജോഷ്വാ, ജിജി അലോഷ്യസ്, ബെയ്ബി കുര്യന്‍, ബോബന്‍ ജോസ്, പ്രിയ അരുണ്‍, ടോം ജോസ്, റോസമ്മ ജോസ് എന്നിവര്‍ അടങ്ങിയ അധ്യാപകരുടെ പാനലും രൂപീകരിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് കൂടിയായ ബെറ്റ്‌സി ജോഷ്വാ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സെക്രട്ടറി ജോര്‍ജ് കുര്യന്‍ സ്വാഗതവും മുന്‍ പ്രസിഡന്റ് ബെയ്ബി കുര്യന്‍ നന്ദിയും പറഞ്ഞു.

Next Post

ഒമാന്‍: ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിങ്ങിനു പുതിയ നേതൃത്വം

Fri May 12 , 2023
Share on Facebook Tweet it Pin it Email മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലബാര്‍ വിഭാഗം 2023 – 2024 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം കണ്‍വീനറായും സിദ്ധീഖ് ഹസന്‍ കോ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു. നവാസ് ചെങ്കളയാവും ട്രഷറര്‍. അനീഷ് കടവില്‍ (ജോയിന്റ് ട്രഷറര്‍), അബ്ദുല്‍ കരീം (കള്‍ച്ചറല്‍ സെക്രട്ടറി), ഹൈദ്രോസ് പുതുവന (എന്റര്‍ടൈന്മെന്റ് സെക്രട്ടറി), താജുദ്ധീന്‍ (സ്‍‍പോര്‍ട്സ് സെക്രട്ടറി), നിധീഷ് മാണി […]

You May Like

Breaking News

error: Content is protected !!