ഒമാന്‍: കാരവന്‍ ഉപയോഗിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളായി

മസ്കത്ത്: ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ കാരവൻ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെയും മറ്റും കുറിച്ചും ദോഫാര്‍ മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ലൗഡ് സ്പീക്കര്‍ (ഉച്ചഭാഷിണി), ലേസര്‍, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല. കാരവൻ സ്ഥാപിക്കുന്നതിന് മുമ്ബ് ഉടമകള്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നും പെര്‍മിറ്റുകള്‍ നേടണം. അനുവദിക്കപ്പെട്ട സ്ഥലത്തിന് ചുറ്റും ഏതെങ്കിലും തരത്തിലുള്ള വേലികളോ അതിരുകളോ സ്ഥാപിക്കാൻ പാടില്ല. അംഗീകൃത കാലയളവിലുടനീളം മതിയായ സുരക്ഷ സംവിധാനങ്ങള്‍ യാത്ര സംഘങ്ങള്‍ക്കായി ഒരുക്കിയിരിക്കണം. ഉടമകള്‍ അധികൃതര്‍ നിര്‍ദേശിച്ച സ്ഥലത്തുതന്നെ കാരവൻ സ്ഥാപിക്കണം.

സ്ഥലം മാറ്റുന്നുണ്ടെങ്കില്‍, ശരിയായ മാര്‍ഗനിര്‍ദേശത്തിനായി യോഗ്യതയുള്ള അധികാരിയെ ബന്ധപ്പെടണം. പെര്‍മിറ്റ് കാലയളവില്‍ നിയുക്തസ്ഥലത്തിന്റെ ശുചിത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രതിവാരം 35 ഒമാനി റിയാല്‍ വീതം നിശ്ചിത ഫീസ് കാരവൻ ഉടമകള്‍ അടക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ, റീഫണ്ട് ചെയ്യാവുന്ന 50 ഒമാനി റിയാലിന്റെ ഇൻഷുറൻസ് ഫീസും ആവശ്യമാണ്. ഇത് അംഗീകൃത കാലയളവ് അവസാനിക്കുമ്ബോള്‍ തിരികെ നല്‍കും.

ഈ വ്യവസ്ഥകളില്‍ ഏതെങ്കിലുമൊന്ന് ലംഘിച്ചാല്‍ മുനിസിപ്പാലിറ്റിക്ക് 100 റിയാല്‍ പിഴ ചുമത്താൻ അവകാശമുണ്ട്. ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയോ മറ്റ് ആവശ്യകതകള്‍ പാലിക്കുകയോ പരാജയപ്പെടുകയാണെങ്കില്‍ കാരവൻ ഉടൻ നീക്കുന്നതായിരിക്കും. എല്ലാ കാരവൻ ഉടമകളും ഈ ആവശ്യകതകള്‍ കര്‍ശനമായി പാലിക്കണമെന്ന് ദോഫാര്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങള്‍ക്കനുസൃതമായി കാരവനുകള്‍ ഒരുക്കുന്നതിലൂടെ, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സുരക്ഷിതവും ആസ്വാദ്യകരവുമായ സീസണ്‍ അനുഭവമായിരിക്കും പ്രദാനം ചെയ്യുക.

Next Post

കുവൈത്ത്: സ്ത്രീകള്‍ക്കുള്ള വിസയില്‍ പുതിയ നിബന്ധന

Wed Jul 12 , 2023
Share on Facebook Tweet it Pin it Email രാജ്യത്ത് സ്ത്രീകള്‍ക്ക് വിസക്ക് അപേക്ഷിക്കുമ്ബോള്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാക്കി. ഗര്‍ഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകള്‍ എന്‍ട്രി വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം.ഗര്‍ഭിണിയല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, നയതന്ത്രജ്ഞര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, അമ്ബതു വയസ്സിന് […]

You May Like

Breaking News

error: Content is protected !!