കുവൈത്ത്: സ്ത്രീകള്‍ക്കുള്ള വിസയില്‍ പുതിയ നിബന്ധന

രാജ്യത്ത് സ്ത്രീകള്‍ക്ക് വിസക്ക് അപേക്ഷിക്കുമ്ബോള്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാക്കി.

ഗര്‍ഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകള്‍ എന്‍ട്രി വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം.
ഗര്‍ഭിണിയല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, നയതന്ത്രജ്ഞര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, അമ്ബതു വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Next Post

യു.കെ: പൊതുമേഖല ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച്‌ ബ്രിട്ടന്‍

Wed Jul 12 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാര്‍ക്ക് ഏഴ് ശതമാനവും അധ്യാപകര്‍ക്ക് 6.5 ശതമാനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനവും വേതനം വര്‍ധിക്കും. തീരുമാനം അന്തിമമാണെന്നും ശമ്ബളം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 […]

You May Like

Breaking News

error: Content is protected !!