കുവൈത്ത്: കുവൈത്തില്‍ കോളറ വ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം

10

കുവൈത്ത്: കുവൈത്തില്‍ കോളറ വ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ സ്ഥിതിഗതികള്‍ ആശ്വാസകരവും നിയന്ത്രണവിധേയവുമാണെന്നും എന്നാല്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും രോഗികളെ നീരീക്ഷിക്കാനും മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാഖില്‍ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്. രോഗബാധ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

സുരക്ഷിതമായി അടച്ച കുപ്പിയില്‍ ലഭിക്കുന്ന ശുദ്ധ ജലം മാത്രം കുടിക്കുവാന്‍ ശ്രദ്ധിക്കണം. നന്നായി പാകം ചെയ്ത് ചൂടോടെ വിളമ്ബുന്ന ഭക്ഷണം മാത്രം കഴിക്കുകയും പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അതിനിടെ കോളറ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായി ജഹ്റ ആശുപത്രി ഡയറക്ടര്‍ ഡോ.ജമാല്‍ അല്‍ ദുഐജ് അറിയിച്ചു . രോഗം പൂര്‍ണ്ണമായി മാറിയതിന് ശേഷമാണ് രോഗിയെ ആശുപത്രി വിടാന്‍ അനുവദിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Next Post

ഒമാന്‍: മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുക രണ്ടു ഘട്ടങ്ങളിലായി ആദ്യഘട്ടം ഡിസംബര്‍ 1 ന് ആരംഭിക്കും

Wed Nov 30 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: 2022-ലെ മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുക രണ്ട് ഘട്ടങ്ങളിലായെന്ന് ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം. ഡിസംബര്‍ 1 നാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഡിസംബര്‍ 3 ന് ആദ്യഘട്ട ഭക്ഷ്യമേള അവസാനിക്കും. മദിനത് അല്‍ ഇര്‍ഫാനില്‍ വെച്ചാണ് ഭക്ഷ്യമേള നടക്കുക. മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി വിനോദപരിപാടികള്‍, കലാപ്രകടനങ്ങള്‍ എന്നിവ […]

You May Like

Breaking News

error: Content is protected !!