യു.കെ: ആയുര്‍വേദ ചികിത്സയ്ക്ക് യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ആയുഷ് വിസ വിഭാഗങ്ങള്‍ – രോഗചികിത്സ, യോഗ, സുഖ ചികിത്സ

ആയുഷ് വിസ പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വിസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും.

രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വിസ മാന്വലിലേക്ക് ”ആയുഷ് വിസ” എന്ന ഒരു പുതിയ വിഭാഗം കൂടി ചേത്തുകൊണ്ട് ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ പറഞ്ഞത് ഈ പുതിയ മാറ്റം വഴി ഇന്ത്യന്‍ പാരമ്പര്യ ചികിത്സാരീതികള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രചാരം സിദ്ധിക്കും എന്നാണ്. മാത്രമല്ല, ചികിത്സ സംബന്ധിച്ച് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടാകും.

ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാസ്ത്രയ്ക്ക് പ്രചാരം നല്‍കുകയും ആ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ആവിഷ്‌കരിച്ച ഈ പുതിയ വിസ കേരളത്തിന് ഏറെ പ്രയോജനകരമായേക്കാം.

Next Post

ഒമാന്‍: കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍

Sat Aug 5 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച ഒരു സംഘം പ്രവാസികള്‍ റോയല്‍ ഒമാന്‍ പോലീസിൻറെ പിടിയില്‍. അല്‍ സുവൈഖ് വിലായത്തിലെ ഇലക്‌ട്രിക്കല്‍ കോംപ്ലക്സില്‍ നിന്ന് കേബിളുകളും ജനറേറ്ററുകളും മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് റോയല്‍ ഒമാന്‍ പോലീസ് ഈ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ മോഷണം നടത്തുവാന്‍ ഉപയോഗിച്ച […]

You May Like

Breaking News

error: Content is protected !!