കുവൈത്ത്: ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു

ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, ഏതു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് തടസ്സം, അതിന്റെ കാരണം, എത്രകാലം തുടരും എന്നുള്ള വിശദീകരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.

വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.

നേരത്തെ വിസിറ്റ് വിസയില്‍ കുവൈത്ത് കര്‍ശന നിയന്ത്രണം കൊണ്ടുവരുകയും ഫാമിലി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണിലാണ് വിസിറ്റ് വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്.ആഗസ്റ്റില്‍ ഫാമിലി വിസിറ്റ് വിസയും നിര്‍ത്തലാക്കി. സന്ദര്‍ശകരുടെ വിസ കാലഹരണപ്പെടുമ്ബോള്‍ തിരിച്ചുപോകുമെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍ എന്നാണ് സൂചന.

Next Post

യു.കെ: രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ

Sat Sep 17 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: വിടപറഞ്ഞ എലിസബത്ത്‌ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ. ബ്രിട്ടീഷ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ആയിരങ്ങള്‍ക്കൊപ്പമാണ് ബെക്കാം വരി നിന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പുലര്‍ച്ചെ 2.15ഓടെയാണ് ബെക്കാം ഇവിടെ വരി നില്‍ക്കാന്‍ തുടങ്ങിയത്. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിനായത് ഉച്ചതിരിഞ്ഞ് 3.25ഓടെയും. […]

You May Like

Breaking News

error: Content is protected !!