യു.കെ: രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ

ലണ്ടന്‍: വിടപറഞ്ഞ എലിസബത്ത്‌ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം വരി നിന്നത് 13 മണിക്കൂറിലേറെ. ബ്രിട്ടീഷ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ആയിരങ്ങള്‍ക്കൊപ്പമാണ് ബെക്കാം വരി നിന്നത്.

വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പുലര്‍ച്ചെ 2.15ഓടെയാണ് ബെക്കാം ഇവിടെ വരി നില്‍ക്കാന്‍ തുടങ്ങിയത്. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിനായത് ഉച്ചതിരിഞ്ഞ് 3.25ഓടെയും. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴര ലക്ഷത്തോളം ആളുകള്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും എന്നാണ് കണക്കാക്കുന്നത്. തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

Next Post

ഒമാൻ: പാകിസ്താനിലുണ്ടായ പ്രളയത്തില്‍ ഇരയായവര്‍ക്ക് കൈത്താങ്ങുമായി ഒമാന്‍

Sun Sep 18 , 2022
Share on Facebook Tweet it Pin it Email പാകിസ്താനിലുണ്ടായ പ്രളയത്തില്‍ ഇരയായവര്‍ക്ക് കൈത്താങ്ങുമായി ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ രാജകീയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി അവശ്യ വസ്തുക്കളും വിവിധ മെഡിക്കല്‍ സാമഗ്രികളും കയറ്റിയയച്ചു. റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്‍ വിമാനങ്ങളിലാണ് ഇവ പാകിസ്താനിലേക്കെത്തിച്ചത്. ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിപ്പിച്ചത്.പാകിസ്താനില്‍ ജൂണ്‍ മധ്യത്തിലുണ്ടായ പ്രളയം 33 ദശലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 458 കുട്ടികളടക്കം 1,314 […]

You May Like

Breaking News

error: Content is protected !!