മെക്‌സിക്കോ: റിസോര്‍ട്ടിൽ വെടിവെപ്പ് – ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ അഞ്ജലി മെക്‌സിക്കോയിൽ കൊല്ലപ്പെട്ടു

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്‌സിക്കോയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി റ്യോതാണ് കൊല്ലപ്പെട്ടത്.

കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന വെടിവയ്പ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. റൂഫ് ടോപ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒു സംഘം തോക്ക് ധാരികളെത്തി വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പില്‍ അഞ്ജലിയെ കൂടാതെ ജര്‍മന്‍ സഞ്ചാരിയും കൊല്ലപ്പെട്ടു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടമായി.

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോര്‍ണിയയില്‍ സാന്‍ ഹോസെയിലാണ് താമസം. അഞ്ജലി തന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 22 ന് മുന്നോടിയായാണ് മെക്‌സിക്കോയില്‍ എത്തിയത്.

Next Post

യു.എസ്.എ: ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ

Sun Oct 24 , 2021
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് എഫ് ഡി എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍). അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ വ്യക്തമാക്കി. വാക്‌സിന്‍ ചെറിയ കുട്ടികള്‍ക്ക് പകര്‍ചവ്യാധിയായ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വര്‍ധിച്ചുവരുന്ന […]

You May Like

Breaking News

error: Content is protected !!