യു.എസ്.എ: ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് എഫ് ഡി എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍).

അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ വ്യക്തമാക്കി.

വാക്‌സിന്‍ ചെറിയ കുട്ടികള്‍ക്ക് പകര്‍ചവ്യാധിയായ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വര്‍ധിച്ചുവരുന്ന അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. ചെറിയ കുട്ടികളിലെ രോഗലക്ഷണ അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഷോട് ഏകദേശം 91 ശതമാനം ഫലപ്രദമാണെന്ന് കാണിക്കുന്ന ഡാറ്റ എഫ്ഡിഎ സ്ഥിരീകരിച്ചിരുന്നു. എഫ്ഡിഎ ഷോടുകള്‍ക്ക് അംഗീകാരം നല്‍കിയാല്‍ നവംബര്‍ ആദ്യവാരം ആര്‍ക്കൊക്കെ അവ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കും.

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. വാക്സിന്റെ സുരക്ഷ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനായി നമ്മള്‍ കാത്തിരിക്കുകയാണ്. എത്രയും വേഗം അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ സിഇഒ ആല്‍ബെര്‍ട് ബൗര്‍ള വ്യക്തമാക്കി.

Next Post

സൗദി: പ്രവാസികൾക്ക് ആശ്വാസം -​ സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ

Mon Oct 25 , 2021
Share on Facebook Tweet it Pin it Email റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ. ഈ മാസം അവസാനം മുതല്‍ സൗദിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുക. . റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. […]

You May Like

Breaking News

error: Content is protected !!