ഒമാൻ: സാങ്കേതിക തകരാർ – ഒമാൻ എയര്‍ മിലാൻ വിമാനത്താവളത്തില്‍ തിരിച്ചിറക്കി

മസ്കത്ത്: സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാൻ എയറിന്‍റെ വിമാനം മിലാൻ വിമാനത്താവളത്തില്‍ വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതർ വ്യക്തമാക്കി.

മിലാനില്‍നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് പറന്നുയർന്നുടനെതന്നെ മിലാൻ മാല്‍പെൻസ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

എല്ലാ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുകയും ഇതര വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഒമാൻ എയർ പ്രസ്താവനയില്‍ പറഞ്ഞു.

Next Post

ഒമാൻ: വനിത പ്രീമിയര്‍ ട്വന്‍റി 20 കപ്പില്‍ ഒമാൻ ഇന്ന് ജപ്പാനെ നേരിടും

Sat Feb 10 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: എ.സി.സി വനിത പ്രീമിയർ ട്വന്‍റി20 കപ്പിന് ശനിയാഴ്ച മലേഷ്യയില്‍ തുടക്കമാകും. ഒമാൻ അടക്കം പതിനാറു ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുന്നത്. ഗ്രൂപ് എയില്‍ കുവൈത്ത്, സിംഗപ്പൂർ, മ്യാൻമർ, തായ്ലൻഡ് ടീമുകളാണുള്ളത്. ഗ്രൂപ് ബിയിലാണ് ഒമാൻ. ചൈന, ജപ്പാൻ, യു.എ.ഇ എന്നിവരാണ് മറ്റ് ടീമുകള്‍. ഗ്രൂപ് സിയില്‍ ബഹ്റൈൻ, ഇന്തോനേഷ്യ, ഖത്തർ, മലേഷ്യയും ഡിയില്‍ ഭൂട്ടാൻ, ഹോങ്കോങ്, മാലിദ്വീപ്, നേപ്പാള്‍ […]

You May Like

Breaking News

error: Content is protected !!