കുവൈത്ത്: കുവൈതില്‍ ഒട്ടകവുമായി കൂട്ടിയിടിച്ച്‌ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കുവൈത് സിറ്റി: ഒട്ടകവുമായി കൂട്ടിയിടിച്ച്‌ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

വാഹനമോടിച്ചിരുന്ന അമേരികന്‍ സൈനികനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച (27.10.2023) പുലര്‍ചെ സാല്‍മി റോഡിലാണ് അപകടമുണ്ടായത്. ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്.

സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്ത് നിന്ന് നീക്കുകയും മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാഹനം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Next Post

ഒമാന്‍: മാനസതീരം പ്രവാസി കൂട്ടായ്മ രൂപവത്കരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Sat Oct 28 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണവും ആദ്യ കുടുംബ സംഗമവും മസ്കത്ത് അല്‍റുമൈസിലെ റഹ്ബ ഫാമില്‍ നടന്നു. പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിച്ച്‌ രൂപവത്കരിച്ചതാണ് ‘മാനസതീരം’.സ്ഥാപക അംഗങ്ങളായ ജെറില്‍, ഡാനി, ജയകൃഷ്ണൻ, വിപിൻ, ഹരീഷ് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ശേഷം ഈശ്വര പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ നൃത്തസംഗീത ദൃശ്യവിരുന്ന് കാണികള്‍ക്ക് നയനമനോഹര […]

You May Like

Breaking News

error: Content is protected !!