ഒമാന്‍: മാനസതീരം പ്രവാസി കൂട്ടായ്മ രൂപവത്കരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

മസ്കത്ത്: മാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണവും ആദ്യ കുടുംബ സംഗമവും മസ്കത്ത് അല്‍റുമൈസിലെ റഹ്ബ ഫാമില്‍ നടന്നു.

പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിച്ച്‌ രൂപവത്കരിച്ചതാണ് ‘മാനസതീരം’.സ്ഥാപക അംഗങ്ങളായ ജെറില്‍, ഡാനി, ജയകൃഷ്ണൻ, വിപിൻ, ഹരീഷ് എന്നിവര്‍ ഭദ്രദീപം കൊളുത്തി.

ശേഷം ഈശ്വര പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ നൃത്തസംഗീത ദൃശ്യവിരുന്ന് കാണികള്‍ക്ക് നയനമനോഹര വിരുന്നായി. അഞ്ജന ജയകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു.

Next Post

കുവൈത്ത്: ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ശമ്ബളം പറ്റിയ പ്രവാസിക്ക് 15 വര്‍ഷം തടവും കനത്ത പിഴയും

Sat Oct 28 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ശമ്ബളം എഴുതിയെടുത്തു വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വര്‍ഷം തടവും പത്ത് ലക്ഷം ദിനാര്‍ പിഴയും. പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരന്‍ തന്റെ ശമ്ബളം ഒന്നിലധികം തവണ വര്‍ദ്ധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായി കണ്ടെത്തിയത്. ജഡ്ജി അബ്ദുല്ല അല്‍ സനായി അധ്യക്ഷനായ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

You May Like

Breaking News

error: Content is protected !!